കരിങ്കല്ലും വെട്ടുകല്ലുകൊണ്ട് പണിത ആരെയും അത്ഭുതപ്പെടുത്തുന്ന പ്രത്യേകതകളുള്ള ഒരു സ്പെഷ്യൽ വെറൈറ്റി വീട് കാണാം.
മറ്റു വീടിന്റെ പ്ലാനുകളും ഡിസൈനുകളും ഒക്കെ കാണുന്നതുപോലെ ഒരു സാധാരണ വീടല്ല ഇവിടെ കാണിക്കുന്നത്, പഴയകാല എന്നാൽ പുതുമയുള്ള ഒരു പുതു പുത്തൻ വീടാണ് ഇന്ന് നിങ്ങൾക്കായി കാണിച്ചുതരുന്നത്. പണ്ട് കാലത്ത് നമ്മൾ തറവാടുകളും മറ്റും കരിങ്കല്ലും കൊണ്ടും വെട്ടുകല്ലുകൾ കൊണ്ടൊക്കെ പണിതതെന്ന് അറിയാം. അതിൻറെ ഉറപ്പൊന്നും വേറെ ഒന്നിനും ഇല്ല, ഇപ്പോഴാണ് ഇഷ്ടികയും ഫാബ്രിക്സ് കട്ടകളും ഒക്കെ ഉപയോഗിച്ചു തുടങ്ങിയത്,
എന്നാൽ പഴയകാലത്തെ വിളിച്ചോതുന്ന രീതിയിലുള്ള എല്ലാവിധ സെറ്റപ്പും ഈ വീടിന് ഉണ്ട്. ഈ പുതുപുത്തൻ വീടിൻറെ എന്തൊക്കെയാണ് പ്രത്യേകതകൾ എന്ന് കാണാൻ നിങ്ങൾക്കും ആഗ്രഹമുണ്ടാകും എന്നറിയാം, ആയതിനാൽ വളരെ വിശദമായി എല്ലാം കാണിച്ചു തരുന്നുണ്ട്. ഇതിന്റെ ഉടമസ്ഥൻ തന്നെ 4 പണിക്കാരെ വച്ച് പണി തീർത്ത വീടാണ്, 4 പണിക്കാർ ഉള്ളതിനാൽ ഇത്രയും വലിയ വീടിന് 5 കൊല്ലം പണി തീർക്കാൻ സമയം എടുത്തു.
അതിമനോഹരമായ ഈ നാലുകെട്ട് വീടിൻറെ വിശേഷങ്ങളിലേക്ക് കടക്കാം. ഈ വീടിൻറെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വച്ചിട്ടുണ്ടെങ്കിൽ എപ്പോ എവിടേക്ക് നോക്കിയാലും ഒരു ദൃശ്യം മനോഹരമായ ഭംഗി കാണാൻ സാധിക്കുന്നു എന്നതാണ്. അപ്പോൾ സാധാ വീടുകളെ വിശദീകരിക്കുന്നത് പോലെ ഈ വീടിനെ വിശദീകരിക്കുവാൻ ഒരിക്കലും സാധിക്കുകയില്ല, അത് കണ്ടുതന്നെ അറിയേണ്ടതുണ്ട്.
ഇവിടെ പ്രത്യേകതകൾ ആയിട്ട് ഹോം തിയറ്റർ, വലിയൊരു നടുമുറ്റം, റോബോട്ട്, നാലുകെട്ട് എന്നിവയൊക്കെ കാണാം, എത്രയൊക്കെ ആധുനിക സൗകര്യങ്ങൾ ഉണ്ടെങ്കിൽ പോലും പഴയകാല രീതിയിൽ എല്ലാവിധ കാര്യങ്ങളും ചെയ്തിട്ടുണ്ട് . നടുമുറ്റം ഒക്കെ കാണുമ്പോൾ തീർച്ചയായും ഏവർക്കും കൊതിയാകുന്നതാണ് ഇവിടെ കണ്ടു അവിടെ താമസിക്കാൻ തോന്നുന്നതിൽ യാതൊരു തെറ്റുമില്ല. അപ്പോൾ ഈ വീടിന്ടെ ഓരോ ഭാഗങ്ങളും നിങ്ങൾക്ക് കാണാം. ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്കും പങ്കുവെക്കാം.
സംശയങ്ങൾ ഉള്ളവർക്ക് രാഗേഷ് മാഷിനെ വിളിക്കാം 8866779002.