കുറഞ്ഞ ബഡ്ജറ്റിൽ വളരെ സിമ്പിൾ ആയി ഒരു വീട്

കുറഞ്ഞ ബഡ്ജറ്റിൽ വളരെ സിമ്പിൾ ആയി ഒരു വീട്. ഈ വീടിൻറെ പ്ലാനിങ് കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും എന്ന കാര്യം തീർച്ച.

ആർക്കിടെക്റ്റായ സുജിത്ത് ആണ് ഈ വ്യത്യസ്തമായ ഭവനം കെട്ടിപ്പൊക്കിയത്. വീട്ടുടമസ്ഥന് സിമ്പിൾ വീട് വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. കണ്ടാൽ ആരും കൊതിച്ചു പോകുന്ന രീതിയിലാണ് ഈ വീടിൻറെ വർക്കുകൾ ചെയ്തിരിക്കുന്നത്. വീടിനുചുറ്റും മതിലും കെട്ടിപ്പൊക്കിയിട്ടുണ്ട്.

ഈ വീട്ടിൽ സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൺ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. സിറ്റൗട്ട് വഴി അകത്തേക്ക് കടന്നാൽ അവിടെ വിശാലമായ ലിവിങ് ഏരിയ ഒരുക്കിയിരിക്കുന്നത് കാണാം. രണ്ടു വശത്തും സോഫ വെച്ച് അലങ്കരിച്ചിട്ടുണ്ട്. അകത്തളത്തെ ചുമരിൽ ആണ് പൂജ ഏരിയ ക്രമീകരിച്ചിരിക്കുന്നത്.

ലിവിങ് റൂം, ഡൈനിങ് റൂമും തമ്മിൽ വേർതിരിക്കാൻ ഭിത്തികൾ നൽകാതെ ചെറിയൊരു പാർട്ടീഷൻ മാത്രമാണ് നൽകിയിരിക്കുന്നത്. ഡൈനിങ് ലേക്ക് കടന്നാൽ അവിടെ ആറു പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ പറ്റുന്ന മേശ സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ്ങിൽ നിന്ന് കിച്ചണിലേക്ക് ആണ് പ്രവേശനം.

കിച്ചൻ കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. ഒരുവശത്ത് ഫ്രിഡ്ജ് സെറ്റ് ചെയ്തിട്ടുണ്ട്. 3 കിടപ്പുമുറികളുള്ള ഈ വീട്ടിൽ മൂന്നും വിശാലമായി ഒരുക്കിയിരിക്കുന്നത് കാണാം. അങ്ങനെ സുന്ദരമായ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഈ ഭവനം ഒരുക്കിയിരിക്കുന്നത്.

Architect – Sujith k Nadesh
Sanskriti Architects,Kochi
Mob-9495959889