24 ലക്ഷത്തിന് 1250 സ്ക്വയർ ഫീറ്റിൽ ഒരു 3 ബെഡ്റൂം വീടിൻറെ മനോഹരമായ ദൃശ്യങ്ങൾ കാണാം.
ഏവർക്കും സ്വന്തമായി വീട് പണിയാൻ തന്നെയാണ് താൽപര്യം, ഇതിനുവേണ്ടി ഒരുപാട് ആളുകൾ പണം സ്വരുക്കൂട്ടി വെക്കുന്നുണ്ടാകും. പണിയുമ്പോൾ അതു ജീവിതകാലം മുഴുവൻ ഉപയോഗിക്കാൻ എന്ന രീതിയിലായിരിക്കും ഏറെപേരും പണിയുന്നത്, അങ്ങനെ വരുമ്പോൾ അത്യാവശ്യം നല്ല സൗകര്യമുള്ള വീട് തന്നെ ആഗ്രഹിക്കുന്നവരാണ് ഏറെ പേരും. എന്നാൽ വളരെ മനോഹരം ആയിട്ടുള്ള താങ്ങാവുന്ന വിലക്ക് ഒട്ടുമിക്ക സൗകര്യങ്ങളോട് കൂടിയ ഒരു വീടിൻറെ ഫുൾ പ്ലാൻ സഹിതം ആണ് ഇവിടെ കാണിക്കുന്നത്.
24 ലക്ഷം രൂപയാണ് ഈ ഒരു വീട് പണികഴിപ്പിക്കാൻ ആകുന്നത്, 1250 സ്ക്വയർഫീറ്റ് ഇതിൻറെ ചതുരശ്രഅടി. മിക്ക വീടുകളെ പോലെ തന്നെ 3ബെഡ്റൂം തന്നെയാണ് ഇവിടെ കൊടുത്തിരിക്കുന്നത്, വർണന മതിൽ നിന്ന് തൊട്ടു തുടങ്ങുകയാണെങ്കിൽ വളരെ മനോഹരം ആയിട്ടുള്ള അത്യാവശ്യം ഹൈറ്റിൽ ഉള്ള മതിലുകൾ തന്നെയാണ്, ഗേറ്റും ഇപ്പോഴത്തെ മോഡൽ എന്ന രീതിയിൽ എന്നാൽ ചെലവ് ചുരുക്കി പണിതിട്ടുണ്ട്.
പിന്നെ വീടിൻറെ മുറ്റം നിറയെ മനോഹരമായ കട്ട പിടിച്ചിരിക്കുകയാണ്, കാണുമ്പോൾ തന്നെ ഒരു അടിപൊളി ലുക്ക് തന്നെയാണ് എന്ന് പറയാം. 10 സെൻറിൽ ഉള്ള ആണ് ഈ ഒരു വീട് സ്ഥിതി ചെയ്തിരിക്കുന്നത്, രാത്രി ആയി കഴിയുമ്പോൾ വീടു കാണാൻ ഒരു പ്രത്യേക ഭംഗിയാണ്, അതുപോലെയാണ് ലൈറ്റ് എഫ്ഫക്റ്റ് വീടിൻറെ ചുമരിൽ ആയി കൊടുത്തിരിക്കുന്നത്. ആ ഒരു ഭംഗിയും നിങ്ങൾക്കായി കാണിച്ചുതരുന്നുണ്ട്. വീടിൻറെ ഫ്രണ്ട് ഫ്രണ്ടിൽ സൈഡ് ഭാഗത്തായിട്ട് കിണർ കൊടുത്തിരിക്കുന്നത്, ഒപ്പം മതിലിനോട് ചേർന്ന് ധാരാളം ചെടിച്ചട്ടികളും മറ്റും പിടിപ്പിച്ചിട്ടുണ്ട്.
ഫ്രണ്ടിൽ തന്നെ അത്യാവശ്യം വലിയൊരു സിറ്റൗട്ട് കൊടുത്തിട്ടുണ്ട്, മുൻ വാതിൽ തുറക്കുമ്പോൾ വലിയ എൽ ഷേപ്പിലുള്ള ഹോൾ ആണ് കാണാൻ സാധിക്കുന്നത്, അതിൽ ഒരു സൈഡിലോട്ടു നീങ്ങുമ്പോൾ ഡൈനിങ് ഏരിയയും ലിവിങ് ഏരിയയും ഒക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ വീടിനുള്ളിൽ ചെയ്തിരിക്കുന്ന എല്ലാ പണികളും വളരെ മനോഹരമായിട്ടുണ്ട്, തീർച്ചയായും നിങ്ങൾക്കും എല്ലാം കാണാം. ഇഷ്ടമായാൽ മറ്റുള്ളവരിലേക്കും ഈ വീട് എത്തിക്കാം.
കൂടുതൽ വിവരങ്ങൾക്ക് വൈഷ്ണവ് എസ് കുമാർ(എഞ്ചിനീയർ): 9074656567 ബന്ധപ്പെടാം.