നാല് സെൻറ് സ്ഥലത്ത് 15 ലക്ഷം രൂപയ്ക്ക് നമുക്ക് ഈ വീട് പണിതു എടുക്കാവുന്നതാണ്, വീടിൻറെ പ്ലാൻ കാണാം

നാല് സെൻറ് സ്ഥലത്ത് 15 ലക്ഷം രൂപയ്ക്ക് നമുക്ക് ഈ വീട് പണിതു എടുക്കാവുന്നതാണ്, വീടിൻറെ പ്ലാൻ കാണാം.

സ്വന്തമായി വീട് കുറഞ്ഞ സ്ഥലത്തും കുറഞ്ഞ ചെലവിലും പണിയാൻ താല്പര്യപ്പെടുന്നു എങ്കിൽ ഇത് നല്ലൊരു ഓപ്ഷനാണ്, കാരണം 15 ലക്ഷം രൂപ ചെലവിൽ ഈയൊരു വീട് നമുക്ക് നിർമിക്കാനായി സാധിക്കുന്നു, അതിൻറെ പ്ലാൻ ആണ് ഇന്ന് വിശദമായി പറഞ്ഞുതരുന്നത്. 15 ലക്ഷം ആയതുകൊണ്ടുതന്നെ കിടപ്പുമുറിയുടെ 2 എണ്ണം ആക്കി കുറച്ച് എന്നാൽ ഒട്ടുമിക്ക എല്ലാ വിധ സൗകര്യങ്ങളും ഉൾപ്പെടുത്തി തന്നെയാണ് ഈ വീട് പണിതിരിക്കുന്നത്.

മാത്രവുമല്ല ഇത് 15 ലക്ഷത്തിന് പണിയുമ്പോൾ ഒറ്റനില വീട് ആയിട്ടാണ് പണിയുന്നത്, പക്ഷേ ഇവിടെ പ്ലാനിൽ രണ്ടുനില വീടിനെയും കാണിക്കുന്നുണ്ട്, കാരണം ഭാവിയിൽ പണം ആകുമ്പോൾ നിങ്ങൾക്ക് ഒരു മുറി കൂടി വേണമെങ്കിൽ അതും എങ്ങനെ മുകളിലേക്ക് എടുക്കാം എന്നാണ് ഇവിടെ വിശദമാക്കുന്നത്.
താഴത്തെ നിലയിൽ രണ്ട് ബെഡ്റൂം ഒരു ഡൈനിങ് ഏരിയ ഒരു ലിവിങ് ഏരിയ അടുക്കള ഒരു സിറ്റൗട്ട് എന്നിവയാണ് കൊടുത്തിരിക്കുന്നത്.

850 സ്ക്വയർ ഫീറ്റ് ആണ് ഈയൊരു വീടിന് വരുന്നത്, അത് ഈ കാലത്ത് വളരെ ചുരുങ്ങിയത് ആണ്, പക്ഷേ അത് മുകളിലേക്ക് എടുക്കുമ്പോൾ കൂടുന്നതാണ്. ഇതിൻറെ ഓരോ ഭാഗങ്ങളുടെ അളവുകൾ ഇവിടെ വിശദമായി പറയുന്നുണ്ട്, എല്ലാ ഏരിയകളും വളരെ ബുദ്ധിപരമായി യൂസ് ചെയ്യുവാൻ പ്രത്യേകം തന്നെ ശ്രമിച്ചിട്ടുണ്ട്. പിന്നെ മിക്ക വീടുകളിലും എപ്പോഴും വർക്ക് ഏരിയ കൂടി ഉണ്ടാകുന്നതാണ്, പക്ഷേ 15 ലക്ഷം രൂപയുടെ പ്ലാനിൽ അവ പറയുന്നില്ല, എന്നാൽ നിങ്ങൾക്ക് വേണമെങ്കിൽ അത് എടുക്കുവാനുള്ള സ്ഥലവും ആർക്കിടെക്റ്റ് കാണിച്ചുതരുന്നു.

മുകളിൽ ഒരു വലിയ ഹാളും, ഒരു ബെഡ്റൂം ബാൽക്കണി ടോയ്‌ലറ്റ് എന്നിവയെല്ലാം കൊടുത്തിരിക്കുന്നു. കുറഞ്ഞ ചെലവിൽ രണ്ടു മുറിയോട് കൂടി വീട് വേണമെങ്കിൽ തീർച്ചയായും താഴെ മാത്രം നിങ്ങൾക്ക് നോക്കാം, അതല്ല 3 ബെഡ്റൂം ആക്കണമെങ്കിൽ മുകളിലെ കൂടിയുള്ള പ്ലാൻ നിങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്. എങ്ങനെ നോക്കിയാലും വളരെയധികം ഉപകാരപ്പെടുന്ന ചെലവുകുറഞ്ഞതുമായ ഒരു പ്ലാൻ തന്നെയാണ് ഇന്നിവിടെ പങ്കുവെച്ചിരിക്കുന്നത്. തീർച്ചയായും നിങ്ങൾക്കും അത് വിശദമായി കാണാം ഇഷ്ടപ്പെടുകയാണെങ്കിൽ

മറ്റുള്ളവർ കൂടി പങ്കു വയ്ക്കാം.

Scroll to Top