പരമ്പരാഗതമായ എന്നാൽ പുതിയ ശൈലിയിൽ ഉള്ള നാലുകെട്ട് വീട് കാണാം

ആരാണ് ഇതുപോലെ മനോഹരമായ ഒരു നാലുകെട്ട് വീട് ആഗ്രഹിക്കാത്തത്, പഴമയുടെ പ്രൗഢി നിലനിർത്തുന്ന പുത്തൻ ശൈലിയിലുള്ള ഒരു പരമ്പരാഗതമായ നാലുകെട്ട് വീടാണ് ഇന്ന് ഇവിടെ നിങ്ങൾക്കായി കാണിച്ചുതരുന്നത്. നാലുകെട്ട് വീടുകളിൽ താമസിക്കുവാൻ പണ്ട് ഉള്ളവർക്കും ഇപ്പോൾ ഉള്ളവർക്കും എല്ലാം വളരെ താല്പര്യമാണ്.

പ്രത്യേകിച്ചു പുതു തലമുറ പഴയ തരം ഡിസൈനുകളും എല്ലാം വീടുകളിൽ ഉൾപ്പെടുത്തുന്നു. നാലുകെട്ട് വീടിനു ഒരു ഗൃഹാതുരത്വവും വളരെ പോസിറ്റീവ് ആയിട്ടുള്ള ഒരു ഫീലിംഗ് നൽകുന്നവയാണ്. അങ്ങനെയുള്ള ഒരു നാലുകെട്ട് വീടിൻറെ ഏതാനും ദൃശ്യങ്ങൾ വളരെ വിശദമായി നിങ്ങൾക്ക് മുമ്പിൽ കാണിക്കുകയാണ്. പഴയരീതിയിലുള്ള ഡിസൈനും അതുപോലെതന്നെ പുതുമയുള്ള പ്ലാനും ഒക്കെ ഒത്തിണക്കി വീടുപണിയാൻ താല്പര്യമുണ്ടെങ്കിൽ തീർച്ചയായും ഈ പ്ലാൻ നിങ്ങൾക്ക് സഹായകരമാകും. പഴയ വീടുകളിൽ പോലെ തന്നെ വലിയ രീതിയിൽ മുറ്റവും, മുറ്റത്ത് തുളസിത്തറയും നൽകിയിട്ടുണ്ട്, അതിനുശേഷം കയറുന്നത് തന്നെ വലിയ ഒരു വരാന്തയിലേക്ക് ആണ്, അവിടെ തന്നെ ധാരാളം തൂണുകളും നിരനിരയായി പിടിപ്പിച്ചിട്ടുണ്ട്.

ശേഷം വാതിൽ തുറന്ന് ഉള്ളിലേക്ക് കയറുമ്പോൾ വലതുവശത്തായി ലിവിങ് റൂമും ഇടതുവശത്ത് ഒരു പൂജാമുറി അഥവാ ഷോക്കേസ് പോലെ ആണ് കൊടുത്തിരിക്കുന്നത്. ശേഷം അകത്തേക്ക് വീണ്ടും കടക്കുമ്പോൾ നടുമുറ്റം നമുക്ക് കാണാൻ സാധിക്കുന്നു, നടുമുറ്റത്ത് ഒരു താമരക്കുളം പോലെയാണ് കൊടുത്തിരിക്കുന്നത്. നടുമുറ്റത്തിന്റെ മൂന്നു ഭാഗത്തുകൂടെ വരാന്ത പോകുന്നുണ്ട്, അതിൻറെ ഇടത് വശത്താണ് കോണിപ്പടി ഉള്ളത്, വലത് വശത്ത് ഡൈനിങ് ഏരിയ കാണുന്നു, ശേഷം സൈഡുകളിൽ ആയി മുറികളുമുണ്ട്. താഴത്തെ നിലയിൽ തന്നെ മൂന്നു മുറികൾ ഒരു കിച്ചൺ എന്നിവയാണ് ഉള്ളത്, മുറികൾക്കെല്ലാം ബാത്റൂമും നൽകിയിട്ടുണ്ട്. മുകളിലേക്ക് പോകുമ്പോൾ വളരെ മനോഹരമായ കാഴ്ച കാണുന്ന രീതിയിൽ ഒരു വലിയ ജനാല കൊടുത്തിരിക്കുന്നു, പിന്നെ ലിവിങ് റൂമും, ഹോം തിയറ്റർ ഉണ്ട്, പിന്നെ മുകളിൽ ഒരു മുറിയും അതിനോട് ചേർന്ന് ബാത്രൂം ഉണ്ട്. പറഞ്ഞാലും മതി വരാത്ത ഈ വീടിന്റെ ഭംഗി നിങ്ങളും കണ്ടറിയേണ്ടത് തന്നെയാണ്, ഇഷ്ടപ്പെട്ടാൽ

ഈ ദൃശ്യ ഭംഗി മറ്റുള്ളവർക്കും പങ്കുവെക്കാം

Scroll to Top