ആരുടേയും മനം കവരുന്ന കണ്ടംമ്പററി സ്റ്റൈൽ അടിപൊളി ഒറ്റനില വീട്

ഒരു നില വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒരു രീതിയിലാണ് ഈ വീടിൻറെ പണി പൂർത്തിയാക്കിയിരിക്കുന്നത്. ഈ വീട് സ്ഥിതി ചെയ്യുന്നത് കോഴിക്കോടാണ്. പതിനൊന്ന് സെൻറ് സ്ഥലത്താണ് ഈ വീടിൻറെ പണികഴിപ്പിച്ചിരുന്നത്. ഈ വീട് പുറമേ നിന്ന് നോക്കുമ്പോൾ കണ്ടംപററി ലുക്ക് ആണ്.

ഈ വീടിൻറെ രണ്ടു വശത്തു കൂടിയും റോഡ് കടന്നുപോകുന്നുണ്ട്. വീടിൻറെ നാല് വശവും മതിൽകെട്ടി ഭംഗിയാക്കിയിട്ടുണ്ട്. ഗേറ്റ് കടന്ന് മുറ്റത്തേക്ക് പ്രവേശിക്കുമ്പോൾ അവിടെ നാച്ചുറൽ സ്റ്റോണും, ഗ്രാസും വിരിച് സുന്ദരമാക്കി വെച്ചിരിക്കുന്നു.

1800 ചതുരശ്ര അടിയുള്ള ഈ വീട്ടിൽ കാർ പോർച്ച്, സിറ്റൗട്ട്, ലിവിങ് റൂം, ഫാമിലി ലിവിങ്, ഡൈനിങ് ഏരിയ, കിച്ചൺ, 2ബെഡ്റൂം, പാഷ്വോ എങ്ങനെയാണ് ഒരുക്കിയിരിക്കുന്നത്. സിറ്റൗട്ട് വിശാലമായി ഭംഗിയാക്കിയിട്ടുണ്ട്. ഒരു ചതുരപ്പെട്ടി ലുക്കിലാണ് സിറ്റൗട്ടിന്റെ നിൽപ്പ്.

സിറ്റൗട്ട് വഴി അകത്തേക്ക് പ്രവേശിക്കുമ്പോൾ ലിവിങ് റൂമിൽ സോഫ വെച്ച് സെറ്റ് ചെയ്തിരിക്കുന്നു. ഒരു ഭിത്തിയിൽ ഓറഞ്ച് നിറമാണ് കൊടുത്തിരിക്കുന്നത്.
സീലിങ്ങിൽ എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചത് വീടിൻറെ ആകർഷണീയത കൂട്ടി.

ഫാമിലി ലിവിങ് ലേക്ക് പ്രവേശിക്കുമ്പോൾ അവിടെയും സോഫ സെറ്റ് ചെയ്തിട്ടുണ്ട്. മുൻവശത്തായി പ്ലൈവുഡ് ഉപയോഗിച്ച് നിർമ്മിച്ച ടീവി സ്റ്റാൻഡ് ഉണ്ട്. ഡൈനിങ് റൂമിൽ എട്ടു പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ഒരു ചുമരിൽ വിശാലമായ വിറോ ഓപ്പൺ ആക്കിയാൽ പാഷ്വോയിലേക്ക് കടക്കാം. ഡൈനിങ്ങിന്റെ അടുത്തുതന്നെ വാഷ് ഏരിയയും സെറ്റ് ചെയ്തിരിക്കുന്നു.

ഫാമിലി ലിവിങ്ങിൽ നൽകിയിരിക്കുന്ന പർഗോളയാണ് വീടിൻറെ മറ്റൊരു ആകർഷണം. ഓപ്പൺ കിച്ചൺ ആണ് ഒരുക്കിയിരിക്കുന്നത്. അതിൽതന്നെ ബ്രേക്ക്ഫാസ്റ്റ് ഏരിയയും കൊടുത്തിട്ടുണ്ട്. അടുത്ത് തന്നെ വർക്ക് ഏരിയയും നൽകി. രണ്ടു കിടപ്പു മുറികൾ ഉള്ള ഈ വീട്ടിൽ മാസ്റ്റർ ബെഡ്‌റൂം സുന്ദരമാക്കി അറേഞ്ച് ചെയ്തിരിക്കുന്നു. ജിപ്സവും, വേനീറും കൊണ്ട് സീലിംഗ് ഭംഗിയാക്കി. ഗസ്റ്റ് ബെഡ്‌റൂമിന് ഗ്രേ നിറം നൽകി വ്യത്യസ്തമാക്കി. അങ്ങിനെ ഒറ്റ നിലയിൽ ഈ വീട് പ്രൗഡിയോടെ തലപൊക്കി നിൽക്കുന്നു.

ഡിസൈനർ – രഞ്ജിത്ത് ആർ ബി എസ്, പിലിക്കോട്
Concern Architects Calicut

Scroll to Top