തടി ജനലുകൾക്ക് മേൽ പ്രചാരം നേടിയ യുപിവിസി ജനൽ വാതിലുകളെ കുറിച്ച് എല്ലാം വിശദമായി അറിയാം

തടി ജനലുകൾക്ക് മേൽ പ്രചാരം നേടിയ യുപിവിസി ജനൽ വാതിലുകൾ ശരിക്കും നല്ലതാണോ? ഇതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

ഇവ നിങ്ങളുടെ വീട്ടിൽ വക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ വിശദമായി അറിയാം. പണ്ടു മുതൽക്കെ നമ്മൾ ഏറ്റവും കൂടുതൽ ജനൽ വാതിലുകൾ പണിയുക മരം കൊണ്ട് തന്നെയായിരിക്കും, അതുതന്നെയാണ് സുരക്ഷയും അവ തന്നെയാണ് പ്രൗഡിയുടെ ലക്ഷണവും എന്ന് ഒരു കാലം മുഴുവൻ വിശ്വസിച്ചിരുന്നു. പിന്നീട് വില കുറവിനുള്ള സിന്റക്സ്, പ്ലൈവുഡ്

അങ്ങനെ പലതരത്തിലുള്ള വാതിലുകൾ ഒക്കെ ഇറങ്ങാൻ തുടങ്ങിയെങ്കിലും തടികൊണ്ടുള്ള ജനൽ വാതിലുകൾക്ക് പ്രൗഢി യാതൊരുവിധ കോട്ടവും തട്ടിയില്ല. ഏറെപ്പേരും അതുതന്നെയായിരുന്നു കൂടുതലും സ്വീകരിച്ചിരുന്നത്. എന്നാൽ അടുത്തിടെ പ്രചാരം നേടിയ ഒന്നുതന്നെയാണ് യുപിവിസി ജനൽ വാതിലുകൾ. തടിയുടെ പോലെ ചിതൽ പിടിക്കുകയില്ല, വെള്ളം കയറി പൊളിഞ്ഞു പോവുകയില്ല, കുത്തൽ ഉണ്ടാവുകയില്ല, തീ പിടിക്കുകയില്ല എന്നൊക്കെയുള്ള ഏറെ ഗുണങ്ങൾ നമ്മൾ ഈ ഒരു സംഭവത്തെക്കുറിച്ച് കേട്ടു കാണുന്നതാണ്.

ഒന്ന് പെയിൻറ് അടിച്ചിട്ട് ഉണ്ടെങ്കിൽ തടി പോലെ തോന്നുന്ന ഒട്ടേറെ ഗുണങ്ങളുള്ള ഒന്നുതന്നെയാണ് യുപിവിസി. എന്നാൽ ചെലവ് ചുരുക്കാൻ വേണ്ടി പലരും പല മാർഗങ്ങളും തിരയുന്നത് പോലെ യുപിവിസി തെരഞ്ഞെടുക്കുവാൻ സാധിക്കുകയില്ല, കാരണം മരത്തിനെക്കാളും ഒരുപടി മുൻപിൽ തന്നെയാണ് ഇവയുടെ വില, പക്ഷേ ദീർഘകാല ഉപയോഗത്തിന് ഇവ ഏറെ നല്ലതായിരിക്കും എന്ന് തന്നെ പറയാം. അപ്പോൾ തീർച്ചയായും ഒരു വീടുപണിയുമ്പോൾ ജനൽ വാതിലുകൾ ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക്

ഏതാണ് നല്ല ഓപ്ഷൻ എന്ന് സംശയം ഉണ്ടായിരിക്കും. അത്തരം സംശയം ദൂരീകരിക്കാൻ ആയി വളരെ വിശദമായി ആണ് ഇവിടെ തടി ജനലുകളെ കുറിച്ചും യുപിവിസി ജനവാതിലുകളേ കുറിച്ചും വിശദമാക്കുന്നത്, ഇവയെ പറ്റി വളരെ ബേസിക്ക് ആയിട്ടുള്ള അറിവും ഗുണങ്ങളും താരതമ്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. തീർച്ചയായും ഈ ഒരു അറിവ് നിങ്ങൾക്കും സഹായകരമാണെന്ന് തോന്നിയാൽ

മറ്റുള്ളവർക്കും കൂടി പങ്കു വയ്ക്കാം.

Scroll to Top