വെറും 2.75 സെൻ്റ് സ്ഥലത്ത് 18 ലക്ഷത്തിന് ഒരു സൂപ്പർ വീട്

സാധാരണകാരനായ ഷിബുവിൻ്റെ ആഗ്രഹമായിരുന്നു സ്വന്തമായുള്ള ഒരു വീട്. അങ്ങനെ എറണാകുളം വടുതലയിലുള്ള സ്വന്തം പ്ലോട്ടിൽ വീടു വെക്കാൻ തീരുമാനിക്കുന്നു. ഉണ്ടായിരുന്നത് ചതുപ്പ് നിറഞ്ഞ 2.75 സെൻ്റ് സ്ഥലവും.

കോട്ടയത്തുള്ള ശ്രീശങ്കരാ ഡിസൈനേസിലെ ബിനു മോഹനെ അവർ സമീപിച്ചു. അദ്ദേഹത്തിൻ്റെ ഡിസൈൻ പ്രകാരം സ്ഥലപരിമിതികളെ ഉൾക്കൊണ്ട് കൊണ്ട് നാല് കിടപ്പുമുറികളും ലീവിങ്ങ് റൂമും അടുക്കളയും ബാൽക്കണിയും സിറ്റൗട്ടും ഉൾപ്പെടെ 1172 ചതുരശ്ര അടിയിൽ ഡിസൈൻ തയ്യാറാക്കി.

ചതുപ്പു നിറഞ്ഞതിനാൽ ഫൗണ്ടേഷൻ വർക്കിന് കുറച്ചധികം അധ്വാനമുണ്ടായി. പില്ലർ താഴ്ത്തി ബെൽട്ട് ഇട്ടാണ് ഗ്രൗണ്ട് ഫ്ലോർ ചെയ്തത്. ഒരു കിടപ്പ് മുറിയും അടുക്കളയും സ്വീകരണ മുറിയും ഡൈനിങ് ഹാളും രണ്ട് ബാത്ത് റൂമും താഴത്തെ നിലയിൽ ഉൾക്കൊള്ളിച്ചു. ചിലവ് കുറയ്ക്കാനായി ഇരുമ്പിലാണ് സ്റ്റെയർ കേസ് നിർമ്മിച്ചത്. അതിന് അടിയിലായി ഫ്രിഡ്‌ജും ഇൻവേർട്ടറും വെച്ചു. കൗണ്ടർ ടോപ്പ് വാഷ്ബേസിനും നൽകി.

നേരെ കടന്നു ചെല്ലുന്ന ലീവിങ് റൂമിൽ ആറു പേർക്കിരിക്കാവുന്ന സോഫയും ടി വി യും സെറ്റ് ചെയ്തു. അതിനെ തരം തിരിച്ച് പ്രാർത്ഥനാ മുറിയും ഒരുക്കി. ഡൈനിങ് റൂമിൽ കൂടി മുകളിലേക്ക് സ്റ്റെയർ കേസ് കൊടുത്തു. നൂറ് ചതുരശ്ര അടിക്കുള്ളിൽ ബെഡ് റൂമും അതിന് അറ്റാച്ച് ഡ് ബാത്ത് റൂമും കൊടുത്തു. കിച്ചൺ മൾട്ടിൽ വുഡിൽ കബോഡ് അടിച്ച് സ്പ്രേ പെയ്ൻ്റ് ചെയ്തു. ഗ്രാനൈറ്റ് ടോപ് ചെയ്തു. പിറക് വശത്ത് മാലിന്യ സംസ്കരണത്തിനായി മൂന്ന് റിങും സെറ്റ് ചെയ്തു. ഡൈനിങ് ഹാളിന് സമീപം ഒരു കോമൺ ബാത്ത് റൂമും കൊടുത്തു.

മുകളിലെ മൂന്ന് ബെഡ് റൂമുകളിൽ രണ്ടിന് അറ്റാച്ച് ഡ് ബാത്ത് റൂം കൊടുത്തു. ബാൽക്കണിയിൽ നിന്നും പുറത്തേക്ക് ഇരുമ്പു കൊണ്ട് സെറ്റയർ കേസ് ടെറസിലേക്ക് നൽകി. ചിലവ് ചുരുക്കുന്നതിനായി സ്ക്വയർ ഫീറ്റിന് 40 രൂപ വരുന്ന വി ട്രിഫൈഡ് ടൈലുകളാണ് നിലത്ത് വിരിച്ചത്.

6”ൻ്റെ സിമൻ്റ് ബ്രിക്കിൽ നിർമ്മിച്ച ഈ വീട്ടിൽ പ്രധാന മൂന്ന് വാതിലുകൾ മാത്രം. തടിയിൽ നിർമ്മിക്കുകയും ബാക്കിയെല്ലാം 2000 രൂപ മാത്രം വരുന്ന സ്കിൻ ഡോറുകളും ആണ്. ഫോൾഡ് സീലിങ് ചെയ്യാതെ ലൈറ്റുകൾ എല്ലാം നേരിട്ട് സീലിങ്ങിൽ ഫിക്സ് ചെയ്തു. ചെറിയ രീതിയിൽ നോർമ്മൽ ഫർണ്ണി ഷിങ്ങ് മാത്രം ചെയ്ത് ബാക്കിയുള്ള കട്ടിലും അലമാരയടക്കമുള്ള സാധനങ്ങളും റെഡിമെയ്ഡ് വാങ്ങി.

സ്ക്വയർ ഫീറ്റിന് 1500 രൂപ നിരക്കിൽ ഏകദേശം 18 ലക്ഷം രൂപ കൊണ്ട് മുഴുവൻ വീടു പണിയും ചെയ്യാൻ കഴിഞ്ഞു എന്നുള്ളത് സാധാരണക്കാർക്ക് വലിയ ഒരു പ്രതീക്ഷ തന്നെയാണ്.

Designer -Binu Mohan
Sreeshankara Designers & Builders, Kottayam Mob- 9048421019

Scroll to Top