10 ലക്ഷത്തിനു താഴെ മനോഹരമായ വീട് പണിയണം എങ്കിൽ ഇതുതന്നെയാണ് ഏറ്റവും മികവാർന്ന ഓപ്ഷൻ

10 ലക്ഷത്തിനു താഴെ മനോഹരമായ വീട് പണിയണം എങ്കിൽ ഇതുതന്നെയാണ് ഏറ്റവും മികവാർന്ന ഓപ്ഷൻ.

ഒമ്പതേ കാൽ ലക്ഷത്തിന് 660 സ്ക്വയർഫീറ്റിൽ പണിത മനോഹരമായ ഈ വീട് നിങ്ങൾക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സ്വന്തമായി വീട് വയ്ക്കണം എന്ന് ഏവർക്കും ആഗ്രഹം ഉള്ളതാണ്, എന്നാൽ പലർക്കും അത് വലിയ രീതിയിൽ പണം മുടക്കി വയ്ക്കാൻ സാധിച്ചു എന്ന് വരില്ല, അത്ര വലുത് അല്ലെങ്കിലും അത്യാവശ്യം നല്ല ഭംഗിയുള്ള ഐശ്വര്യമുള്ള വീട് ആഗ്രഹിക്കുന്നവർ ഏറെ പേരുണ്ട്.

അത്തരക്കാർക്ക് എല്ലാം ഈയൊരു വീട് വളരെ നല്ലതായിരിക്കും, കാരണം നല്ല ഐശ്വര്യവും അതുപോലെതന്നെ ലളിതമായ ഒരു വീട് എന്ന് നിങ്ങൾക്കും തോന്നുന്ന രീതിയിൽ ആണ് വീട് ചെയ്തിരിക്കുന്നത്. വളരെ ചിലവു ചുരുക്കി 10 ലക്ഷത്തിനു താഴെ പണിതത് കൊണ്ട് ഈ മാർഗങ്ങളെല്ലാം നിങ്ങൾക്കും വീടുപണിയുമ്പോൾ ഉപകരിക്കുന്നതാണ്. ചിലവുകുറഞ്ഞ പുട്ടി വീടിന്മേൽ കൊടുത്തിരിക്കുന്നത്, എന്നാൽ കാണുമ്പോൾ തന്നെ നല്ല വിലയേറിയ പണിയാണ് എന്നൊക്കെ തോന്നുന്നതാണ്. സിറ്റൗട്ടിൽ കയറുമ്പോൾ തന്നെ കറുപ്പ് നിറത്തിലും പിന്നെ ഡിസൈൻ ടൈൽസ് കൊടുത്തിട്ടുണ്ട്, അത് കാണാൻ നല്ല ഭംഗിയാണ്.

വീടിന്റെ ഉള്ളിലേക്ക് കയറുമ്പോൾ വിശാലമായ ഒരു ഹാളാണ് കാണുന്നത്, അതിന്റെ ഒരു സൈഡിൽ നമുക്ക് സോഫ സെറ്റി ഇട്ട് ലിവിങ് റൂം ആയും, മറ്റേ സൈഡിൽ ഡൈനിങ് ഏരിയയുമായി ഉപയോഗിക്കാം. കയറി വരുമ്പോൾ ഹാളിൻറെ ഒരു സൈഡിൽ ആയും, പിന്നെ വാതിലിനു നേരയായും ഒരു ബെഡ്‌റൂം ഉണ്ട്. മാത്രവുമല്ല ഹാളിലേക്ക് ചേർന്ന് തന്നെ ഒരു കോമൺ ബാത്റൂം മാത്രമാണ് ഇവിടെ ഉള്ളത്. അത്യാവശ്യം നല്ല സ്ഥലവും സൗകര്യവും ഉള്ള ബാത്റൂം തന്നെയാണ് കൊടുത്തിരിക്കുന്നത്. പിന്നെ അതിവിശാലമായ ഒരു കിച്ചൻ സെറ്റ് ചെയ്തിട്ടുണ്ട്, വിറകടുപ്പിനും, ഗ്യാസ് അടുപ്പിനും ഉള്ള അസ്സലാം അവിടയുണ്ട്.

വീട്ടിൽ 2 ബെഡ്റൂമാണ് മാത്രമാണ് ഉള്ളത്, അതിവിശാലമായ നല്ല സൗകര്യമുള്ള എന്നാൽ വളരെ ചുരുങ്ങിയ ചിലവിൽ ചെയ്ത വീട് നിങ്ങൾക്കായി കാണിച്ച് തരുന്നുണ്ട്, ഇതിലെ ഓരോ സ്ഥലത്തെയും അളവും എല്ലാം ഇവിടെ വ്യക്തമാക്കുന്നു, ഒപ്പം ചിലവുചുരുക്കാൻ ആയി ചെയ്തിരിക്കുന്ന മാർഗ്ഗങ്ങളും പറയുന്നുണ്ട്.

ഇഷ്ടമായാൽ മറ്റുള്ളവർക്കും കൂടി പങ്കു വയ്ക്കാം.

Scroll to Top