15 ലക്ഷത്തിന് പണികഴിപ്പിക്കാവുന്ന സുന്ദരവും ഐശ്വര്യവും നിറഞ്ഞ ഒരു വീട് കാണാം

15 ലക്ഷത്തിന് പണികഴിപ്പിക്കാവുന്ന സുന്ദരവും ഐശ്വര്യവും നിറഞ്ഞ ഒരു വീട് കാണാം.

കുറഞ്ഞ ചിലവിൽ മനോഹരമായ വീട് ആഗ്രഹിക്കുന്നവർ ഏറെ പേരുണ്ട്, അത്യാവശ്യം നല്ല സൗകര്യങ്ങൾ ഉള്ള വീടാണെങ്കിൽ അതു തന്നെ ധാരാളം എന്ന് കരുതുന്നവർ ആണ് കൂടുതലും, അത്തരം ഒരു വീടിൻറെ പ്ലാൻ ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. 1200 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് ഉള്ളത്. രണ്ടു വർഷം മുമ്പ് പണിത വീടായതിനാൽ തന്നെ 15 ലക്ഷം ഇപ്പോൾ കൂടിയിട്ട് ഉണ്ടാകും.

ഈ വീടിൻറെ നിർമ്മാണത്തിന് മാത്രമാണ് 15 ലക്ഷം ചിലവായിരിക്കുന്നത്, ഇതിനുള്ളിലെ ഇൻറീരിയർ വർക്കിനു ഒപ്പം ഫർണിച്ചറുകൾക്കും അധികമായി ചെലവ് വരുന്നു. ഒരു കുഞ്ഞ് സിറ്റൗട്ട് ആണ് വീടിന് കൊടുത്തിരിക്കുന്നത്, അതിമനോഹരമായ വാതിലുകളും ഉള്ളിലേക്ക് കയറുമ്പോൾ ലിവിങ് ഏരിയ അത്യാവശ്യം വലിപ്പമുള്ളത് തന്നെയാണ്. എൽ ഷേപ്പിലുള്ള ഒരു ഫർണിച്ചറും ഒരു ടീപോയി കൊടുത്തിട്ടുണ്ട്.

സൈഡിലേക്ക് നീങ്ങുമ്പോൾ അവിടെ ഒരു വലിയ ഹാൾ ഹാളിൽ ഡൈനിങ് ഏരിയയും, അവിടെത്തന്നെ മുകളിലോട്ട് സ്റ്റെയർകെയ്സ്, മറ്റു റൂമുകളുടെ വാതിലും എല്ലാം കാണാൻ സാധിക്കുന്നതാണ്. 3 ബെഡ്റൂം ആണ് ഈ വീടിനു ഉള്ളത്, താഴെ രണ്ടു ബെഡ്റൂമും, ഒരു വാഷിംഗ് ഏരിയയും, അടുക്കളയും, മുകളിലായി ഒരു ബെഡ്റൂമും ആണ്. അതിവിശാലമായ അത്യാവശ്യം സൗകര്യങ്ങളുള്ള കബോർഡ് വർക്കുകൾ ഒക്കെ ചെയ്തിട്ടുള്ള കിച്ചൻ തന്നെയാണുള്ളത്.

അടുക്കളയുടെ ഉള്ളിലൊരു ഡൈനിങ് ഏരിയ സെറ്റ് ചെയ്യുവാൻ ഉള്ള സ്ഥലം കൂടി കാണുന്നു. അടുക്കളയോട് ചേർന്നു തന്നെ ഒരു രണ്ടാമത്തെ അടുക്കള പോലെ വിറക് അടുപ്പ് എല്ലാം സെറ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. അപ്പോൾ അതിമനോഹരമായ ഈ കാഴ്ചകൾ നിങ്ങൾക്കും കാണാം ഇഷ്ടമായാൽ മറ്റുള്ളവർക്ക് കൂടി പങ്കു വെക്കാം.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം Aneesh Seams(ഡിസൈനർ/എഞ്ചിനീയർ) – 9847211150

Scroll to Top