ഡിസൈനറായ ഹിദായത്തിനെ കാണാൻ പോകുമ്പോൾ നിഷാദിനും ഷംനയ്ക്കും ഒരു ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കയ്യിലുള്ള പത്ത് സെൻ്റ് സ്ഥലത്ത് ഒരു മനോഹര ഭവനം. അങ്ങനെ അവരുടെ ആവശ്യപ്രകാരം ഇരുപത്തഞ്ച് ലക്ഷത്തിനുള്ളിൽ മൂന്ന് ബെഡ്റൂ മോട് കൂടിയ അതി മനോഹര ഭവനം പണിതു.
1500 Sq ft ൽ പണിത വീട്ടിൽ കാർ ചോർച്ച്, സിറ്റൗട്ട്, ലിവിങ്ങ് റൂം, ഡൈനിങ്ങ് റൂം കിച്ചൺ, വർക്ക് ഏരിയാ, കോർട്ട്യാഡ് മൂന്ന് ബെഡ് റൂം എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഭാവിയിൽ മുകൾ നില എടുക്കാനുള്ള സൗകര്യം കൂടി ചെയ്തിട്ടുണ്ട്. മുറ്റം നാച്വറലായി നിലനിർത്തി. പറമ്പിൽ കൂടുതൽ ചെടികൾ വളർത്തി പുറത്ത് നിന്ന് നോക്കുമ്പോൾ പ്രകൃതിയോട് കൂടുതൽ ഇണങ്ങുന്ന തരത്തിലാക്കി.
ടെറാ കോട്ടാ നിറത്തിലുള്ള ഗുരുഡീസ് ഉപയോഗിച്ചാണ് വീട് മുഴുവൻ നിർമ്മിച്ചത്. അതിന് പോളിഷ് ചെയ്ത് തനത് തനിമ നിലനിർത്തി. ശുദ്ധവായുവും നാച്വറൽ ലൈറ്റും കിട്ടാൻ വേണ്ടി കൂടുതൽ ജനലുകൾ നൽകി. സിറ്റൗട്ടിൽ നിന്നും അകത്തേക്ക് പ്രവേശിച്ചാൽ വിശാലമായ അകത്തളമാണ്. ലിവിങ്ങ് റൂമും ഡൈനിങ്ങ് ഹാളും കിച്ചണും ഭിത്തികൾ കെട്ടാതെ ചെയ്തു. അത് വീടിന് കൂടുതൽ വലുപ്പം തോന്നിച്ചു .കിച്ചണിൽ മനോഹരമായി അലൂമിനിയത്തിൽ കബോർഡ് ചെയ്ത് ഗ്രാനൈറ്റ് ടോപ്പ് നൽകി. കിച്ചണും ഡൈനിങ്ങ് ഹാളും പാർട്ടീഷ്യൻ ചെയ്യാൻ ബ്രേക്ക് ഫാസ്റ്റ് ടേബിൾ ഉപയോഗിച്ചു.
മാസ്റ്റർ ബെഡ് റൂമിൽ അറ്റാച്ച്ട് ബാത്ത് റൂമും മറ്റ് രണ്ട് ബെഡ് റൂമുകൾക്കും കൂടി കോമായി ഒരു ബാത്ത് റൂമും കൊടുത്തു. കോൺകീറ്റിന് അടിയിലായി ഡിസൈൻ ഓട് പാകി സീലിങ്ങ് മനോഹരവും, മുകളിലത്തെ ചൂട് കുറയുന്ന തരത്തിലും ആക്കി. പാര പെറ്റിന് MS ൽ ഗ്രിൽ ചെയ്തു സുരക്ഷ ഉറപ്പു വരുത്തി. ഇരുപത്തഞ്ച് ലക്ഷം രൂപക്ക് സ്വപ്ന ഭവനം സ്വന്തമാക്കിയ സന്തോഷത്തിലാണ് നിഷാദും ഷംനയും.
Design- Hidayath Bin Ali
Design Arch Architecture Studio, Calicut
Mobile – 98460 45109