1870 സ്ക്വയർഫീറ്റിൽ 35 ലക്ഷം രൂപയ്ക്ക് 4 ബെഡ്റൂം വീട്, അതും 6 സെൻറിൽ തന്നെ, ഫുൾ വീട് നമുക്ക് കാണാം.
സാധാരണ മിക്ക വീടുകളിലും നമ്മൾ 3ബെഡ്റൂം ആണ് മിനിമം കാണാറുള്ളത്, ശരാശരി വീട്ടിലുള്ള ആളുകൾക്ക് 3ബെഡ്റൂം തന്നെ ധാരാളം ആയിരിക്കും, എന്നാൽ ആരെങ്കിലുമൊക്കെ ഒന്നു വിരുന്നു വന്നാലും മറ്റും കിടക്കുവാനായി സ്ഥലം അന്വേഷിക്കുന്നവരെ കണ്ടിട്ടുണ്ട്, അങ്ങനെ വരുമ്പോൾ നാലാമതൊരു ബെഡ്റൂമും വീട്ടിൽ ഉണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്, അങ്ങനെയുള്ള ഒരു 4 ബെഡ്റൂം വീടാണ് ഇന്ന് നിങ്ങൾക്കായി കാണിച്ചുതരുന്നത്. 15 ലക്ഷം രൂപയ്ക്ക് 1870 സ്‌ക്വയർ ഫീറ്റിലാണ് വീട് പണി കഴിപ്പിച്ചിരിക്കുന്നത്, അതു 6 സെൻറ് ഭൂമി എന്നത് വളരെ കുറവാണ്,
ആയതിനാൽ കുറഞ്ഞ സ്ഥലം ആയാലും നിങ്ങൾക്ക് ഈ വീട് വളരെ എളുപ്പത്തിൽ പണികഴിപ്പിക്കാൻ സാധിക്കുന്നതാണ്. ഇപ്പോൾ ഇതിൻറെ മൊത്തം വസ്തുവില 62 ലക്ഷമാണ് പറയുന്നത്, കാരണം ഇത് വിൽക്കാൻ ഇട്ടിരിക്കുന്ന വീടാണ്. വീടിൻറെ പ്ലാൻ നോക്കുവാനും അതുപോലെ വീട് വാങ്ങാൻ താല്പര്യമുള്ളവർക്ക് ഒക്കെ താഴെ ബന്ധപ്പെടേണ്ട നമ്പർ നൽകുന്നുണ്ട് .അപ്പോൾ കയറിവരുമ്പോൾ തന്നെ മുറ്റത്ത് നല്ലരീതിയിൽ കട്ട വിരിച്ചിട്ടുണ്ട്, ഫ്രണ്ടിൽ തന്നെയാണ് കിണർ ഉള്ളത്, വീടിന് രണ്ട് ഭാഗത്തുകൂടെ അത്യാവശ്യം നടന്നു പോകാനുള്ള സ്ഥലം തന്നെ ഉണ്ടാവുകയുള്ളൂ.
ഫ്രണ്ടിൽ തന്നെ ചുമരിൽ സ്റ്റോൺ വർക്ക് നൽകിയിരിക്കുന്നു, ബാക്കിൽ ആയിട്ട് ഒരു ബാത്റൂമും, പിന്നെ അത്യാവശ്യം തുണി ഉണക്കുവാനും അങ്ങനെയൊക്കെയുള്ള സ്ഥലം നൽകിയിട്ടുണ്ട്, അലക്കലും ഉണ്ട്.
ഉള്ളിലേക്ക് കടക്കുമ്പോൾ ഫ്രണ്ടിലെ നല്ലൊരു സിറ്റൗട്ട് ആണ് ഉള്ളത്, വാതിൽ തുറക്കുമ്പോൾ നല്ല മനോഹരമായ ഒരു ഹാൾ, പിന്നെ അവിടെ ഒരു മൂലയ്ക്ക് ആയി ഡൈനിങ് ഏരിയ, പിന്നെ സ്റ്റെയർ കേസും, കിച്ചണിലേക്ക് ഉള്ള വാതിലും 2ബെഡ്റൂംമിലേക്കുള്ള വാതിലും കാണാൻ സാധിക്കുന്നു.
ബെഡ്റൂം ഒക്കെ അത്യാവശ്യം നല്ല വലുപ്പം ഉള്ളതാണ് ഒപ്പം ബാത്ത് അറ്റാച്ച്ഡ് ബാത്റൂം തന്നെയാണുള്ളത്. അടുക്കളയോട് ചേർന്ന് തന്നെ ഒരു വർക്ക് ഏരിയ ഉണ്ട്. മുകളിലേക്ക് കയറുമ്പോൾ ഒരു വലിയ ഹാൾ ഉണ്ട്, പിന്നെ രണ്ടു ബെഡ്റൂമും മുകളിൽ കാണാൻ സാധിക്കുന്നു. അപ്പോൾ വീടിന്റെ ഭംഗി പറഞ്ഞിട്ട് കാര്യമില്ല, ആയതിനാൽ നിങ്ങൾക്കും കാണാം, ഇഷ്ടമായാൽ മറ്റുള്ളവരിലേക്കും എത്തിക്കാം.
വീട് വാങ്ങുവാൻ താല്പര്യമുണ്ടെങ്കിലും, വീടുപണിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആണെങ്കിലും 91 97477 93114(Gireesh Kumar) ബന്ധപ്പെടാം.