25 ലക്ഷത്തിന് ഒറ്റ നിലയിൽ ഒരുക്കിയ അടിപൊളി വീട്

മനോഹരമായ വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ കുറഞ്ഞ ചിലവിൽ മനോഹരമായ വീടു വയ്ക്കാൻ നോക്കുന്നവരാണ് അധികവും. അങ്ങനെയുള്ളവർക്ക് അധികം ആർഭാടമില്ലാതെ ഈ രീതിയിൽ വീട് നിർമിക്കാം. ഈ വീടിൻറെ വർക്കുകൾ ആരെയും ആകർഷിക്കുന്നതാണ്.

വീട്ടുടമസ്ഥന്റെ 25 സെൻറ് സ്ഥലത്ത് 1650 സ്ക്വയർ ഫീറ്റിൽ ആണ് തൻറെ സ്വപ്നഭവനം ഒരുക്കിയത്. എലിവേഷൻ ഫ്ലാറ്റ് ബോക്സ് ആകൃതിയിലാണ് ഒരുക്കിയത്. മുറ്റം സാധാരണ നിലയിൽ നിലനിർത്തി. ഒരുവശത്തായി വ്യത്യസ്ത രീതിയിൽ കാർപോർച്ച് ഒരുക്കി. വൈറ്റ് കളർ ചുമരുകളിൽ സിമൻറ് ഗ്രൂവ് ചെയ്ത് ലൈറ്റ് ഗ്രീൻ കളർ നൽകി വീടിനെ കൂടുതൽ ആകർഷകമാക്കി.

കാർ പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, സ്റ്റെയർ, 3ബെഡ്റൂം എന്നിവയാണ് ഈ വീടിന് ഉള്ളത്. അകത്തേക്ക് പ്രവേശിച്ചാൽ വിശാലമായി സോഫ വെച്ച് അലങ്കരിച്ചിട്ടുണ്ട്. മുൻ വശത്തെ ഭിത്തിയിൽ സിമ്പിളായി ടിവി സെറ്റ് വെച്ചു.

ഡൈനിങ് ഏരിയ യിലേക്ക് പ്രവേശിക്കുമ്പോൾ ആറു പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ പറ്റുന്ന ഊണുമേശ സെറ്റ് ചെയ്തിട്ടുണ്ട്. മേശയുടെ അടുത്തായി തന്നെ ഗോവണിയും ഉണ്ട്. ഇതിനടുത്ത് കോമൺ ബാത്ത് റൂമും തയ്യാറാക്കിയിട്ടുണ്ട്.

3 ബെഡ്റൂം മുകളിൽ രണ്ടെണ്ണം വാഡ്രോബ് സൗകര്യം ഉള്ളതും, ബാത്ത് അറ്റാച്ച്ഡും ആയാണ് ഒരുക്കിയിട്ടുള്ളത്. കിച്ചൻ സിമ്പിളായി ഒരുക്കിയിരിക്കുന്നു. കിച്ചൻ ക്യാബിനറ്റുകൾ അലുമിനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ച് നിർമിച്ചിരിക്കുന്നു. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചിട്ടുണ്ട്. ഇങ്ങനെ 25 ലക്ഷം രൂപയുടെ മനോഹരമായ ഭവനം തലപൊക്കി നിൽക്കുന്നു.

ഡിസൈനർ – ബിനു മോഹൻ, ശ്രീ ശങ്കര ഡിസൈനേഴ്സ്, കോട്ടയം
നമ്പർ – 9048421019

Scroll to Top