2500 സ്ക്വയർ ഫീറ്റിൽ അതിമനോഹരമായ ഭവനം

കൊല്ലം ജില്ലയിലെ പത്തനാപുരത്ത് ആണ് 13 സെൻററിൽ ഉള്ള ഈ വ്യത്യസ്ത ഭവനം സ്ഥിതിചെയ്യുന്നത്. മൂന്നു തട്ടുകളായി ആണ് ഈ പ്ലോട്ട് ഉണ്ടായിരുന്നത്. അത് നിരപ്പാക്കി വീടെടുക്കുക എന്നത് ഒരു വെല്ലുവിളി ആയതിനാൽ പ്ലോട്ടിന് അനുസരിച്ച് 3 തട്ടുകളായാണ് വീട് നിൽക്കുന്നത്.

കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഡൈനിങ്, കിച്ചൺ, വർക് ഏരിയ, രണ്ട് ബെഡ്റൂം ഒരു കോർട്ട്‌യാർഡ് അപ്പർ ലിവിംഗ് എന്നിവയാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സിറ്റൗട്ടിനും കാർപോർച്ചിനും ഇടയ്ക്കാണ് കോർട്ട്‌യാർഡ് ഉള്ളത്. അതിൽ ഒരു ചെമ്പകമരം കൊടുത്തു മനോഹരമാക്കി. മൂന്നു തട്ടുകളുള്ള വീട്ടിൽ ആദ്യത്തെ സ്ഥലത്ത് ഡൈനിങ്ങും കിച്ചണും കോർട്വാഡു മാണ് സെറ്റ് ചെയ്തത്. കോർട്ട്‌യാർഡിനു സമീപമുള്ള ഡൈനിങ് റൂമിൽ ആറ് പേർക്ക് ഒരുമിച്ചിരിക്കാനും കോർട്ട്‌യാർഡിലെ പച്ചപ്പ് ആസ്വദിക്കാനും കഴിയും.മുകളിൽ പർഗോള കൊടുത്ത് കൂടുതൽ വെളിച്ചം ഉളിലേക്ക് കടക്കും വിധമാണ് ഒരുക്കിയത് .അതിന് സമീപം തന്നെയുള്ള കിച്ചണിൽ C ടൈപ്പിലുള്ള കൗണ്ടറും വുഡ്ഡൻ സ്റ്റൈലിലുള്ള കബോർഡും ഗ്രാനൈറ്റ് ടോപ്പുമാണ് ഉള്ളത്.

വളരെ സിമ്പിളായി എന്നാൽ കാണാൻ അതി മനോഹരമായി ജി എ ഇ പൈപ്പുകൾ കൊണ്ടാണ് ഹാൻ്റ് റൈയ്ലുകൾ നിർമ്മിച്ചിരിക്കുന്നത്. സ്റ്റെയറുകളുടെ എണ്ണം കൂടുതൽ ഉള്ളതിനാൽ ഇടക്ക് ലാൻറിങ്ങ് സ്പെയ്സൺ നൽകി മനോഹരമാക്കി. ഓരോ സ്ഥലത്തും അതിന് ചേരുന്ന രീതിയിലുള്ള വിട്രിഫൈഡ് ടൈലുകൾ വിരിച്ച് ചിലവ് ചുരുക്കുന്നതിനോടൊപ്പം അതിൻ്റെ മനോഹാരിതയും വർധിപ്പിച്ചു.

രണ്ടാം ലെവലിലുള്ള ലിവിങ്ങ് റൂമിൽ മനോഹരമായ സോഫയും എതിർവശത്തെ ഭിത്തിയിൽ ടിവിയും സെറ്റ് ചെയ്തു.വെളിച്ചം കൂടുതൽ ലഭിക്കാനായി കോർട്ട്യാഡിൻ്റെ ഭാഗത്ത് വരുന്ന ചുമരിൽ ഓപ്പൺ ഫെൽഫും നൽകി. അതേ നിലയിലുള്ള മാസ്റ്റർ ബെഡ് റൂമിൽ ബാത്ത് അറ്റാച്ച്ട് സൗകര്യവും, ബാത്ത് റൂമിൽ ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്നിങ്ങനെ തിരിച്ച് കൂടുതൽ സൗകര്യപ്രധമാക്കി.

മൂന്നാമത്തെ ലെവലിലാണ് അറ്റാച്ച്ട് ബാത്ത്റൂമോട് കൂടിയ മറ്റൊരു ബെഡ് റൂമും അപ്പർ ലിവിങ്ങും. ഫർണ്ണിച്ചറുകൾ കൂടുതലും പഴയത് പോളിഷ് ചെയ്ത് എടുത്തവയാണ്. വെറും നാൽപ്പത്തെട്ട് ലക്ഷം രൂപയ്ക്കാണ് ഈ മനോഹരമായ വീട് നിർമ്മിച്ചിരിക്കുന്നത് എന്നതും ഇതിൻ്റെ പ്രത്യേകതയാണ്.

Designers – Anil Prasad, Unnikrishnann, Rijo Mob – 9744663654

Scroll to Top