8 ലക്ഷം രൂപയ്ക്ക് ഇൻറീരിയറും എക്സ്റ്റീരിയറും ഉൾപ്പെടെ ഒതുങ്ങുന്നു സുന്ദരമായ വീട് കാണാം

8 ലക്ഷം രൂപയ്ക്ക് ഇൻറീരിയറും എക്സ്റ്റീരിയറും ഉൾപ്പെടെ ഒതുങ്ങുന്നു സുന്ദരമായ വീട് കാണാം.

ഏറ്റവും ചിലവു ചുരുക്കി വീട് പണിയണമെന്ന് ആഗ്രഹമുള്ളവർക്ക് ഇതൊരു നല്ലൊരു ഓപ്‌ഷൻ ആണ്, കാരണം 8 ലക്ഷം രൂപയ്ക്ക് ഇൻറീരിയർ എക്സ്റ്റീരിയറും എല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ഒരു വീട് പണിതിരിക്കുന്നത്, അതും കാണുമ്പോൾ തന്നെ വളരെ അധികം ഐശ്വര്യവും നല്ല ഭംഗിയുള്ള ഒരു വീട് തന്നെയാണ് ഇവ എന്നു പറയാം.

വലിയ വീടിനെക്കാളും ഒക്കെ താമസിക്കാൻ കാണാനും ഒക്കെ രസം ഇങ്ങനെയുള്ള കുറച്ചു വീടുകൾ ആണ്, ആയതിനാൽ ഈ ദൃശ്യഭംഗി ഏവർക്കും ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ആകെ ചിലവ് 8 ലക്ഷം രൂപ ആയതിനാൽ തന്നെ 2 ബെഡ്റൂം തന്നെയാണ് ഈ വീട്ടിലുള്ളത്, പക്ഷേ ഈയൊരു വിലക്ക് അത് ധാരാളം ആണ്, 565 സ്ക്വയർ ഫീറ്റ് ആണ് വീടിന് ഉള്ളത്.

ഈയൊരു തുകയ്ക്ക് ഇത് വളരെ ധാരാളമാണ് എന്നാണ് പറയാൻ പറ്റുക. 2019ൽ ആണ് ഈ വീട് പണി കഴിപ്പിച്ചിരിക്കുന്നത്, ആയതിനാൽ ഇപ്പോൾ സാധനങ്ങളും മറ്റും വില കൂടിയത് കൊണ്ട് രണ്ടു മൂന്നു ലക്ഷത്തിൽ മാറ്റം വന്നിരിക്കാം, എന്നിരുന്നാൽ പോലും സാധാരണക്കാരുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന വീട് തന്നെയായിരിക്കും ഇവ.

അപ്പോൾ ഫ്രണ്ടിൽ ഒരു ചെറിയ സിറ്റൗട്ട്, ഉള്ളിലേക്ക് തുറക്കുമ്പോൾ ഒരു വലിയ ഹാളും ആയിട്ടാണ് കാണുന്നത്, അതിന്റെ ഒരു മൂലയ്ക്ക് സെറ്റിയും മറ്റും ഇടാം, മറ്റേ മൂലയ്ക്ക് ഡൈനിങ് എരിയയായി കണക്കാക്കാവുന്നതാണ്. ബെഡ്റൂമിലേക്ക് ഉള്ള വാതിലുകൾ നമുക്ക് കാണാം, ഒപ്പം കിച്ചണിലേക്ക് കാണാവുന്നതാണ്. 2ബെഡ്റൂംമീനും കൂടി ഒരു ബാത്റൂം തന്നെയാണ് കൊടുത്തിരിക്കുന്നത്. കിച്ചൻ ആകട്ടെ വളരെ മനോഹരമായ ലുക്കിൽ ഉള്ളതുതന്നെയാണ്. ഈ വീട് നിങ്ങൾക്കിഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഇഷ്ടപ്പെട്ടാൽ

മറ്റുള്ളവർക്ക് കൂടി ഇത് പങ്കു വയ്ക്കാം, സംശയങ്ങൾക്ക് KV Muraleedharan Phone: 04942400202,Mob: 9895018990, Whatsapp: +91 89 43 154034 ബന്ധപ്പെടാം.